Syro Malabar Church Anthem

Syro Malabar Church Anthem
April 26, 2020 No Comments Syro Malabar Church admin
നമ്മുടെ മാതൃ സഭയായ സിറോ മലബാർ സഭയുടെ⛪️ അതിമനോഹരമായ ഔദ്യോഗിക ആന്തം കേൾക്കാം. 🎵🎼🎶🎵🎼🎶

https://youtu.be/E-IXQbd4o5w

Syro Malabar Church💒 Anthem 🔊..

സിറോ മലബാർ സഭയുടെ തനയർ
മാർ തോമായുടെ മക്കൾ
ഘോഷിക്കുകയായ് ലോകം മുഴുവൻ
ഒരു ജനമായ് തിരുവചനം
ആർഷ ഭാരത സംസ്കാരത്തിൽ
ഉദയംകൊണ്ടൊരു നവജനത
ഇന്നീസഭതൻ മഹിതചരിത്രം
സാന്ദ്രം ശ്രേഷ്ട്ടം ദീപ്തം.

പള്ളികളേഴര തോമാ ശ്ലീഹാ
പടുത്തയർത്തിയതോർക്കാം
വിശ്വാസത്തിനു ദർശനമേകും
മാർതോമാതൻ സച്ചരിതം
ശ്ലീഹാ നാട്ടിയ സ്ലീവാ തണലിൽ
മുന്നേറും നാം ദൈവജനം
തനിമ വിടാതെ കാത്തീടാം
ദൈവിക, ശ്ലൈഹിക സൂക്തം.

സത്യം ജീവൻ മാർഗ്ഗവും ഒരുപോൽ
സുതരിൽ നിതരാം കൃപയാകൻ
മിശിഹാ നൽകിയ സ്നേഹ പ്രഭയിൽ
വിശ്വം മുഴുവൻ തെളിയട്ടെ
അജപാലകനായി വാണീടട്ടെ
തിരുസഭ തലവൻ മാർപ്പാപ്പ
സിറോ മലബാർ സഭയുടെ താതൻ
നിരതം നമ്മെ നയിക്കട്ടെ.

ജയ ജയ പാരിൽ വിശ്രുതയായ്
സിറോ മലബാർ സഭയെന്നും
ജയ ജയ തോമാ ശ്ലീഹാ
ക്രിസ്‌തുമഹോന്നത ശിഷ്യൻ
ജയ ജയ പാരിൽ വിശ്രുതയായ്
സിറോ മലബാർ സഭയെന്നും
ജയ ജയ തോമാ ശ്ലീഹാ
ക്രിസ്‌തുമഹോന്നത ശിഷ്യൻ

🎶🎵🎼🎼🎼🎷🎸🎹🎤🎶🎵🎵🎶🎶📯📣🔔

Syro malabar sabhayude thanayar mar thomayude makkal
Ghoshikkukayaay lokam muzhuvan oru janamay thiru vachanam
Arsha bharatha samskarathil udhayam kondoru nava janatha
Innee sabhathan mahitha charithram sandram sreshtam deeptham

Pallikal ezhara thoma sleeha padurthuyarthiyathorkkam
Vishwasathinu darshanam ekum mar thomathan sat-charitham
Sleeha naattiya sleeva thanalil munnerum naam daiva janam
Thanima vidathe kaatheedaam daivika slaihika sootham

Sathyam jeevan margavum orupol sutharil nitharam kripayakan
Mishiha nalkiya sneha prabhayil vishwam muzhuvan theliyatte
Ajapaalakanay vaaneedatte thirusabha thalavan marpapa
Syro malabar sabhayude thathan niratham namme nayikatte

Jaya jaya paaril vishruthayay syro malabar sabhayennum
Jaya jaya thomasleeha christu mahonatha shishyan
Jaya jaya paaril vishruthayay syro malabar sabhayennum
Jaya jaya thomasleeha christu mahonatha shishyan.

💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫

🔥നമുക്ക് ലഭിച്ചിരിക്കുന്നത് തോമാ ശ്ലീഹാ തന്ന ഉത്ഥാന കേന്ദ്രീകൃത ആധ്യാത്മിക ചൈതന്യമുള്ള മെശിയാനിക മാർഗ്ഗം ആണ്. ഭാരതത്തിൽ തോമാ ശ്ലീഹായാൽ നൽകപ്പെട്ട ആ മാർഗ്ഗത്തെ മാർ തോമാ മാർഗ്ഗം എന്നു നമ്മുടെ പൂർവികർ പേരു വിളിച്ചു. ഒരു ശ്ലീഹായുടെ നാമത്തിൽ അറിയപ്പെടുന്ന ലോകത്തിലെ ഏക സമൂഹവും മാർത്തോമാ നസ്രാണി സമൂഹം ആണ്. തോമാ ശ്ലീഹാ കാണിച്ചു തന്നെ മാർഗ്ഗത്തിൽ ജീവിച്ചു പോന്നതിനാൽ ആണ് ആദ്യ കാല മുതൽക്കേ തന്നെ നമ്മെ സമൂഹം മാർ തോമാ മാർഗ്ഗികൾ അഥവാ മാർഗ്ഗ വാസികൾ എന്നു ആദരവോടെയും ബഹുമാനത്തോടെയും വിളിച്ചു പോന്നത്. അത്ര മാത്രം ജാഗ്രതയോടെയും വിശുദ്ധിയോടും കൂടെ ആണ് ആ വിശുദ്ധ മാർഗ്ഗത്തിൽ നമ്മുടെ പൂർവ്വികർ ജീവിച്ചു പോന്നത്. നമ്മുടെ വിശുദ്ധമായ ജീവിതം കണ്ടു നസ്രാണി തൊട്ടാൽ അശുദ്ധി മാറും എന്നു പോലും പൊതു സമൂഹം വിശ്വസിച്ചിരുന്നു. മദ്യപാനവും വിവാഹ മോചനവും നസ്രാണി സമൂഹത്തിൽ കേട്ടു കേൾവി പോലും ഇല്ലായിരുന്നു. തോമാ ശ്ലീഹായുടെ ധീരതയും ഉയർത്തെഴുന്നേറ്റ ഈശോയെ തൊട്ടറിഞ്ഞ വിശ്വാസ ദൃഢതയും വിശുദ്ധിയും തോമാ ശ്ലീഹാ പകർന്നു നൽകിയ വിശ്വാസം സ്വീകരിച്ച നമ്മുടെ പൂർവ്വികർക്കും അതേ പോലെ തന്നെ ലഭിച്ചു. നമുക്കും അവനോടു കൂടി പോയി മരിക്കാം എന്നു ചങ്കൂറ്റത്തോടെ ഈശോ മിശിഹായുടെ പ്രിയ ശിഷ്യനിൽ നിന്നു വിശ്വാസം സ്വീകരിച്ച നമുക്കും അതേ ധീരതയോടെ ഈ ലോകത്ത് മിശിഹായിക്ക് സാക്ഷ്യം നല്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ ധീരമായി പ്രതികരിച്ചു പാവപ്പെട്ടവന്റെയും അടിച്ചമർത്തപ്പെട്ടവന്റെയും കൂടെ നിൽക്കാൻ തങ്ങളുടെ നീതിബോധംകൊണ്ടു നമ്മുടെ പൂർവികർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് മാർഗ്ഗത്തിനു പ്രാധാന്യം ഇല്ലാതായി തുടങ്ങി. വെറും മതത്തിന്റെ അനുയായികൾ ആയി നാം മാറി തുടങ്ങി. ഏതെങ്കിലും മതത്തിൽ ജനിച്ചതുകൊണ്ടു കാര്യമില്ല. മതത്തെക്കാൾ ഉപരി വിശുദ്ധിയുടെ മോക്ഷത്തിന്റെ പുണ്യ മാർഗ്ഗമാണ് മെശിയാനികത. ഈശോ മിശിഹായുടെ സത്യ മാർഗ്ഗത്തിൽ ജീവിക്കുക എന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം പരമ പ്രധാനം. ധീരതയോടെയും ചങ്കൂറ്റത്തോടെയും ഈശോ മിശിഹായിക്ക് സാക്ഷ്യം വഹിച്ചു യദാർത്ഥ മാർ തോമാ നസ്രാണിയായി നമുക്ക് ലോകത്തിനു മുൻപിൽ സദ്മാതൃക ആയിരിക്കാം.

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

🔷 Fb link: https://m.facebook.com/story.php?story_fbid=1587407771319775&id=554769114583651

🔶 Youtube link : https://youtu.be/E-IXQbd4o5w

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
Tags
About The Author
admin Hello, I am Mathew from Kochi. Contact me at:contact@reviewtrakr.com

Leave a reply

Your email address will not be published. Required fields are marked *

Skip to toolbar